പ്രധാന വാര്‍ത്തകള്‍
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
മറയൂര്‍: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന വാഗുവര സ്വദേശികളായ ഡ്രൈവര്‍ സഞ്ജയ് (20) യാത്രക്കാരനായ പളനിവേല്‍ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ സഞ്ജയ് മൂന്നാറിലെ ആശുപത്രിയിലും ഗുരുതര പരിക്കേറ്റ പളനിവേലുവിനെ തേനി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഗുവരയില്‍നിന്ന് മറയൂരിലേക്കുവന്ന ഓട്ടോറിക്ഷയും മൂന്നാര്‍ ഭാഗത്തേക്കുപോയ കാറും ലക്കം വെള്ളച്ചാട്ടന് സമീപം കൂട്ടിയിടിക്കുകയായിരുന്നു.