നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷ ഞായറാഴ്ച ഉച്ചക്കുശേഷം രണ്ടുമുതല്‍ 5.20 വരെ നടക്കും
തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷ ഞായറാഴ്ച ഉച്ചക്കുശേഷം രണ്ടുമുതല്‍ 5.20 വരെ നടക്കും.
അഡ്മിറ്റ് കാര്‍ഡുകള്‍ https://neet.nic.in വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളത്തില്‍ 16 നഗര കേന്ദ്രങ്ങളിലായി ഒരുലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതുന്നത്. കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം നഗരങ്ങളിലാണ് കേരളത്തില്‍ പരീക്ഷ കേന്ദ്രങ്ങള്‍. പരീക്ഷ എഴുതാന്‍ പുറപ്പെടും മുമ്ബ് പരീക്ഷ ഹാളില്‍ അനുവദിനീയമായതും അല്ലാത്തതുമായ കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക.
വസ്ത്രധാരണം ശ്രദ്ധിക്കണം
പരീക്ഷക്ക് ഷൂസ് ധരിച്ച് എത്താന്‍ പാടില്ല. സ്ലിപ്പര്‍, ഉയരമില്ലാത്ത ഹീലുള്ള ചെരിപ്പ് എന്നിവയാകാം. കട്ടിയുള്ള സോളുള്ള പാദരക്ഷകള്‍ അനുവദിക്കില്ല. വസ്ത്രങ്ങളില്‍ വലിയ ബട്ടണുകള്‍ പാടില്ല. അയഞ്ഞതും നീണ്ട സ്ലീവ് ഉള്ളതുമായ വസ്ത്രങ്ങള്‍ പാടില്ല. വിശ്വാസപരമായ വസ്ത്രങ്ങള്‍/സാമഗ്രികള്‍ ധരിക്കുന്നവര്‍ പരിശോധനക്കായി റിപ്പോര്‍ട്ടിങ് സമയത്തിെന്റ ഒരു മണിക്കൂര്‍ മുമ്ബെങ്കിലും (ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ന് മുമ്ബ്) പരീക്ഷ കേന്ദ്രത്തില്‍ എത്തണം. പരീക്ഷ ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ഹാളില്‍ കയറും മുമ്ബ് പുതിയ മാസ്ക് നല്‍കും. പനിയുള്ളവര്‍ക്ക് പ്രത്യേക മുറിയിലായിരിക്കും പരീക്ഷ.
പരീക്ഷ ഹാളില്‍ ശ്രദ്ധിക്കാന്‍
ഉച്ചക്കുശേഷം ഒന്നേകാല്‍ മുതല്‍ പരീക്ഷ ഹാളിലെ സീറ്റിലിരിക്കാം. 1.40 മുതല്‍ വിദ്യാര്‍ഥികളുടെ രേഖകള്‍ പരിശോധിക്കും. ഹാജര്‍ ഷീറ്റില്‍ പേരിന് നേരെ ഒപ്പിട്ട് അമ്മയുടെ പേരെഴുതി ഫോട്ടോ പതിച്ചുനല്‍കണം. ചോദ്യങ്ങളടങ്ങിയ ടെസ്റ്റ് ബുക്ലെറ്റ് 1.50ന് ലഭിക്കും. ഇന്‍വിജിലേറ്റര്‍ പറയുമ്ബോള്‍ മാത്രം കവര്‍ പൊട്ടിച്ച് ബുക്ലെറ്റ് പുറത്തെടുക്കാം. ബുക്ലെറ്റിെന്റ പുറംപേജില്‍ വിവരങ്ങള്‍ ചേര്‍ക്കണം. 1.55ന് ഇന്‍വിജിലേറ്ററുടെ നിര്‍ദേശപ്രകാരം ബുക്ലെറ്റിലെ പേപ്പര്‍ സീല്‍ തുറക്കാം. ബുക്ലെറ്റും ഉത്തരം രേഖപ്പെടുത്താനുള്ള ഒ.എം.ആര് ഷീറ്റും പുറത്തെടുക്കുക. ഒ.എം.ആര് ഷീറ്റിന് ഒറിജിനല്‍, ഓഫിസ് കോപ്പി എന്നിങ്ങനെ രണ്ട് ഭാഗമുണ്ടാകും. ഇവ വേര്‍പെടുത്തരുത്. രണ്ടും പരീക്ഷക്കുശേഷം തിരികെ നല്‍കണം. ബുക്ലെറ്റിലെയും ഒ.എം.ആര് ഷീറ്റിലെയും കോഡ് നമ്ബര്‍ ഒന്നാണെന്ന് ഉറപ്പാക്കണം. വ്യത്യാസമുണ്ടെങ്കില്‍ മാറ്റിവാങ്ങണം. ഒ.എം.ആര് ഷീറ്റിലെ നിശ്ചിത സ്ഥലത്ത് ഇന്‍വിജിലേറ്ററുടെ സാന്നിധ്യത്തില്‍ സമയമെഴുതി ഒപ്പിട്ട് ഇടതുതള്ള വിരലടയാളം പതിക്കണം. രണ്ട് മണിക്ക് പരീക്ഷ എഴുതിത്തുടങ്ങാം. പരീക്ഷക്ക് ശേഷം ഒ.എം.ആര് ഷീറ്റുകള്‍ രണ്ടും തിരികെ കൊടുക്കുമ്ബോഴും ഹാജര്‍ ഷീറ്റില്‍ സമയമെഴുതി ഒപ്പിടണം. ചോദ്യ ബുക്ലെറ്റ് മാത്രം വിദ്യാര്‍ഥിക്ക് കൊണ്ടുപോകാം.
ഉത്തരം തെറ്റിയാല്‍ മൈനസ് മാര്‍ക്ക്
മൂന്ന് മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷ ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടിന് ആരംഭിക്കും. 1.30വരെ മാത്രമേ പരീക്ഷ കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാകൂ. ഒരു ചോദ്യത്തിന് നാല് മാര്‍ക്ക് എന്ന രീതിയില്‍ മൊത്തം 720 മാര്‍ക്കിെന്റ ചോദ്യങ്ങള്‍. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ നിന്നായിരിക്കും നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍. ഓരോവിഷയത്തില് നിന്നും രണ്ട് വിഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. ‘എ’ വിഭാഗത്തില്‍നിന്ന് 35 ചോദ്യങ്ങളും ‘ബി’ വിഭാഗത്തില്‍നിന്ന് 15 ചോദ്യങ്ങളുമുണ്ടായിരിക്കും.
15 ചോദ്യങ്ങളില്‍ നിന്ന് പത്തെണ്ണത്തിന് തെരഞ്ഞെടുത്ത് ഉത്തരമെഴുതാം. പത്തില്‍ കൂടുതല്‍ ഉത്തരമെഴുതിയാല്‍ ആദ്യത്തെ 10 ഉത്തരങ്ങളായിരിക്കും പരിഗണിക്കുക. നാല് വിഷയങ്ങളില്‍ നിന്നുമായി 200 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഓരോ ചോദ്യത്തിനും നാല് മാര്‍ക്കായിരിക്കും. തെറ്റായ ഓരോ ഉത്തരത്തിനും ഒരു മൈനസ് മാര്‍ക്ക് വീതമുണ്ടാകും. അതിനാല്‍ ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ക്ക് ഭാഗ്യപരീക്ഷണം ഒഴിവാക്കുക. 35 ചോദ്യമുള്ള ഭാഗത്തിന് 140 മാര്‍ക്കും 15ല്‍ പത്തെണ്ണം തെരഞ്ഞെടുത്ത് എഴുതേണ്ട ഭാഗത്തിന് 40 മാര്ക്കുമായിരിക്കും.
വിഡിയോയില്‍ പകര്‍ത്തും
നീറ്റ് പരീക്ഷ നടത്തിപ്പ് വിഡിയോയില്‍ പകര്‍ത്തും. പരീക്ഷാര്‍ഥികള്‍ വീഡിയോഗ്രാഫി സമയത്ത് തല ഉയര്‍ത്തി കാമറയെ അഭിമുഖീകരിക്കണം.
അപേക്ഷാര്‍ഥികളുടെ ഐഡന്റിറ്റി രേഖപ്പെടുത്തുന്നതിെന്റ ഭാഗമാണ് നടപടി. പരീക്ഷ കേന്ദ്രത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും.
ഹാളില്‍ അനുവദിക്കാത്തവ
പേപ്പര്‍ കഷ്ണങ്ങള്‍ *ജോമട്രി/പെന്‍സില്‍ പെന്‍സില്‍ ബോക്സ് *പ്ലാസ്റ്റിക് പൗച്ച് *കാല്‍ക്കുലേറ്റര്‍ *പേന *സ്കെയില്‍ *റൈറ്റിങ് പാഡ് *പെന്‍ഡ്രൈവ് *ഇറേസര്‍ (റബര്‍)*ലോഗരിഥം ടേബിള്‍ *ഇലക്ട്രോണിക് പെന്‍/ സ്കാനര്‍ *മൊബൈല്‍ ഫോണ്‍ *ബ്ലൂടൂത്ത് *കൂളിങ് ഗ്ലാസ് *ഇയര്‍ ഫോണ്‍ *മൈക്രോഫോണ്‍ *പേജര്‍ *ഹെല്‍ത്ത് ബാന്‍ഡ് *വാലറ്റ് * ഹാന്‍ഡ് ബാഗ് *ബെല്‍റ്റ് *തൊപ്പി *വാച്ച് *റിസ്റ്റ് വാച്ച് *ബ്രേസ്ലെറ്റ്*കാമറ *ആഭരണങ്ങള്‍ *ലോഹസാമഗ്രികള്‍ *ആഹാര പദാര്‍ഥങ്ങള്‍.
നീറ്റ് യു.ജി നാളെ
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച അഡ്മിറ്റ് കാര്‍ഡ്
* ഹാജര്‍ രേഖയില്‍ പതിക്കാനുള്ള ഫോട്ടോ
* ഫോട്ടോയുള്ള തിരിച്ചറിയല്‍ രേഖ (ആധാര്‍/റേഷന്‍ കാര്‍ഡ്/വോട്ടര്‍ ഐ.ഡി/പാസ്പോര്‍ട്ട്/ഡ്രൈവിങ് ലൈസന്‍സ്/പാന്‍കാര്‍ഡ്/പ്ലസ് ടു അഡ്മിറ്റ് കാര്‍ഡ്)
* ഭിന്നശേഷി വിദ്യാര്‍ഥികളും സ്ക്രൈബും അതിനാവശ്യമായ രേഖകളും കരുതണം.
* എഴുതാനുള്ള കറുപ്പ് ബോള്‍ പോയന്റ് പേന പരീക്ഷ ഹാളില്‍ ഇന്‍വിജിലേറ്റര്‍ നല്‍കും.