കുഴഞ്ഞുവീണ് മരിച്ച പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചയാള്‍ക്കെതിരെ ബന്ധുക്കള്‍ പരാതി നല്കി
അടിമാലി: കുഴഞ്ഞുവീണ് മരിച്ച പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചയാള്‍ക്കെതിരെ ബന്ധുക്കള്‍ പരാതി നല്കി.
കൂമ്ബന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി അസ്ലഹ അലിയാര് (17) ആണ് മരിച്ചത്.
സ്കൂളില്‍നിന്ന് ഇറങ്ങിയ അസ്ലഹ സമീപത്തെ ബസ്സ്റ്റോപ്പിലേക്ക് എത്തുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ പ്രശ്നമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരമെന്ന് അടിമാലി പൊലീസ് പറഞ്ഞു.
അസ്ലഹ മരിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിയിലാണ് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെയാണ് ബന്ധുക്കള്‍ എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നല്‍കിയത്.