ഇടുക്കി കാണാം, വെറും 450 രൂപയ്ക്ക്
കാടും മലകളും തേയിലത്തോട്ടങ്ങളും കടന്ന് ഒരു യാത്ര പോയാലോ…. അതും ഇടുക്കിയുടെ ഏറ്റവും മനോഹരമായ യാത്രാനുഭവങ്ങള്‍ ഒരുക്കുന്ന അണക്കെട്ട് കാഴ്ചകളും അഞ്ചുരുളി ടണലും വാഗമണ്ണും കണ്ട് മഴയുടെ വശ്യതയില്‍ ഒരു യാത്ര…!
മണ്‍സൂണ്‍ യാത്ര എവിടേക്ക് പ്ലാന്‍ ചെയ്യണമെന്ന് അറിയാതെയിരിക്കുകയാണെങ്കില്‍ തൊടുപുഴ കെഎസ്‌ആര്‍ടിയിലേക്ക് പോരെ… ഇടുക്കിയിലെ കാഴ്ചകള്‍ ആസ്വദിച്ച് ഞായറാഴ്ച ഇവിടെ ചിലവഴിക്കാം. തൊടുപുഴ കെഎസ്‌ആര്‍ടിസി നടത്തുന്ന ഇടുക്കി ട്രിപ്പില്‍ പങ്കെടുക്കാം…
കെ എസ് ആര്‍ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നിന്നും ജൂലൈ 17 ഞായറാഴ്ചയാണ് യാത്ര പോകുന്നത്. ആനവണ്ടിയില്‍ ഇടുക്കിയുടെ ഏറ്റവും മനോഹരമായ കുറച്ചധികം കാഴ്ചകളിലേക്ക് കയറിച്ചെല്ലണമെന്നുള്ളവര്‍ക്ക് ഒരുദിവസം മുഴുവനും ചിലവഴിക്കുവാന്‍ കഴിയുന്ന പാക്കേജാണിത്. ഈ യാത്രയുടെ ടിക്കറ്റ് ചാര്‍ജ് 450 രൂപയാണ് അന്വേഷണങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും 9400262204, 8304889896,9744910383, 9605192092 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.