Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ഹഷീഷ് ഓയിലും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
തൊടുപുഴ: ഹഷീഷ് ഓയിലും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശി ആഷിഖ്, കാരിക്കോട് സ്വദേശി ഷാനവാസ് എന്നിവരാണ് മുതലക്കോടത്ത് പിടിയിലായത്.
ഇവരില്‍നിന്ന് 18 മില്ലി ഗ്രാം ഹഷീഷ് ഓയിലും 20ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വില്‍പനക്കായി എത്തിയപ്പോഴാണ് ആഷിഖ് പിടിയിലായത്.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഒരാഴ്ചയായി അന്വേഷണം നടത്തിവരുകയായിരുന്നു. തൊടുപുഴ സി.ഐ വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.