പ്രധാന വാര്‍ത്തകള്‍
ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ബഫർ സോൺ വിഷയത്തിൽ തന്റെ ചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റണമെന്ന് മുൻ എം.പി. അഡ്വ.ജോയ്സ് ജോർജ്
ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ബഫർ സോൺ വിഷയത്തിൽ തന്റെ ചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റണമെന്ന് മുൻ എം.പി. ജോയ്സ് ജോർജ് …
രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കി മുഴുവൻ ജനങ്ങൾക്കും വേണ്ടി എം.പി. ഡീൻ കുര്യാക്കോസ് കൂടുതൽ ഉത്തരവാദിത്വത്തോടെ വിഷയത്തിൽ ഇടപെടണമെന്നും മുൻ എംപി അഡ്വ. ജോയ്സ് ജോർജ് ആവശ്യപ്പെട്ടു.
ആറു ദേശീയോദ്യാനങ്ങൾ ഇടുക്കി ജില്ലയിൽ തന്നെയാണ്. അതിനാൽ ഇടുക്കി എംപിക്ക് ബഫർ സോൺ വിഷയത്തിൽ മറ്റ് എം.പിമാരെക്കാളും വലിയ ഉത്തരവാദിത്വമാണുള്ളത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര എംപവ്വർ കമ്മിറ്റിയുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചട്ടം ഭേദഗതി വരുത്താനാവുമെന്നും എം.പി യുടെ ആത്മാർത്ഥമായ ഇടപെടലാണ് ഈ കാര്യത്തിൽ വേണ്ടത് എന്നും ജോയ്സ് ജോർജ് വ്യക്തമാക്കി.