പൂപ്പാറ ടൗണിൽ അനധികൃത വാഹന പാർക്കിംഗ്; ഗതാഗത തടസ്സം രൂക്ഷം, നടപടി എടുക്കാതെ പഞ്ചായത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും
അനധികൃത വാഹന പാർക്കിംഗ് മൂലം പൂപ്പാറ ടൗണിൽ ഗതാഗതകുരുക്ക് രൂക്ഷം.ഞ്ചായത്തോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ തയാറാകുന്നില്ല.
പൂപ്പാറ ടൗണിൽ ഗതാഗത നിയന്ത്രണം പരിഹരിക്കുവാൻ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ വേണ്ടത്ര നടപടി സ്വീകരിക്കുവാൻ ഭയമാണെന്ന ആക്ഷേപം ഉയരുകയാണ്. മുൻപ് പോലിസ് ഔട്ട് പോസ്റ്റ് ഉണ്ടായിരുന്നപ്പോൾ ഇത്രയും ഗതാഗത തടസം നേരിട്ടിട്ടില്ലെന്ന് വ്യാപാരികളും ജനങ്ങളും പറയുന്നു.
കൂടുതലായും തമിഴ് രജിസ്ട്രേഷൻ വാഹനങ്ങളാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്. അനധികൃത വാഹന പാർക്കിംഗ് ഉണ്ടാകുന്നതു മൂലം വാക്ക് തർക്കങ്ങളും കയ്യാങ്കളിയും തുടർക്കഥയാവുകയാണ്. നിലവിൽ വേണ്ടത്ര സൗകര്യങ്ങളും അവശ്യമായ പാർക്കിംഗ് സൗകര്യം ഒരുക്കി പോലീസ് ഔട്ട് പോസ്സും സ്ഥാപിച്ച് ഗതാഗത തടസത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ തയ്യാറാവണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.