Idukki വാര്‍ത്തകള്‍
സ്കൂള്‍ ബസും തൊഴിലാളികളുമായി വന്ന ജീപ്പും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്
അടിമാലി: സ്കൂള്‍ ബസും തൊഴിലാളികളുമായി വന്ന ജീപ്പും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്. കജനാപ്പാറ ടൗണിന് സമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം.
തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റ തൊഴിലാളികളെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തേനിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.