ഭക്ഷണ വിതരണ മേഖലയിലുള്ളവർക്ക് പ്രതിരോധമരുന്ന് നല്കി
ഇടുക്കി ജില്ല ഹോമിയോപ്പതിയുടെയും കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻറ് അസ്സോസിയേഷന്റെയുംസംയുക്ത ആഭിമുഖ്യത്തിൽ തൊടുപുഴ മേഖലയിലെ ഭക്ഷണഉല്പാദന വിതരണ രംഗത്തുപ്രവർത്തിക്കുന്ന ജീവനക്കാർക്കും ഉടമകൾക്കും സൗജന്യ മഴക്കാല ജന്യരോഗ പ്രതിരോധ ഹോമിയോ മരുന്നു വിതരണവും ബോധവൽക്കരണക്ലാസ്സും നടത്തി.
തൊടുപുഴ ശ്രീവിനായക് ഹോട്ടൽ ഹാളിൽ നടന്നചടങ്ങിൽ ജില്ലാ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്.മിനി കെ.എച്ച്.ആർ.എ വർക്കിംഗ് പ്രസിഡൻറ് എം.എൻ.ബാബുവിന് നൽകികൊണ്ട് പ്രതിരോധ മരുന്നിന്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.രോഗപ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ ഫലപ്രദമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
റീച്ച് കൺവീനർ ഡോ.വികാസ് വിജയൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി.കെ.എച്ച് .ആർ.എ.ഭാരവാഹികളായ പി.കെ.മോഹനൻ സ്വാഗതവും പ്രവീൺ.വി.നന്ദിയും പറഞ്ഞു.
ജയൻജോസഫ്,ഷീബറ്റോമി,പി.ആർ.സജി ,റ്റി.കെ.നൗഷാദ്,ജോസഫ്മാത്യു,എം.ആർ.ഗോപൻ,ലത്തീഫ് കെ.എ,പ്രദീപ് കെ.ബി.,സക്കീർ റ്റി.എച്ച്,പ്രസാദ് പി.ആർ,ബേബിജോസഫ്,മാത്യുജേക്കബ്ബ്,അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ആയിരംപേർക്കുള്ള മരുന്നാണ് പ്രാദമികമായി വിതരണം ചെയ്തതു്.