6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മഹാത്മാ ഗാന്ധിക്കൊപ്പം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നയാളെപ്പോലെയാണ് സ്വപ്ന സുരേഷിനെ കോണ്‍ഗ്രസ്സുകാര്‍ കൊണ്ടു നടക്കുന്നതെന്ന് എം.എം മണി എം.എൽ.എ



മഹാത്മാഗാന്ധിക്കൊപ്പം സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നയാളെപ്പോലെയാണ് സ്വപ്ന സുരേഷിനെ കോണ്‍ഗ്രസ്സുകാര കൊണ്ടു നടക്കുന്നതെന്ന് സി.പി.എം നേതാവ് എം എം മണി എം.എൽ.എ. പ്രതിപക്ഷ നേതാവ് വാ തുറന്നാല്‍ വിഢിത്തമാണ് പറയുന്നതെന്നും എം എം മണി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ നടക്കുന്ന കള്ള പ്രചരണങ്ങള്‍ തുറന്ന് കിട്ടുന്നതിനായുള്ള സി.പി.എം വാഹന ജാഥ കണ്ണൂര്‍ ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എം മണി.തുടര്‍ ഭരണത്തില്‍ വിറളി പൂണ്ടവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എംഎം മണി എം.എൽ.എ പറഞ്ഞു. നട്ടാല്‍ കുരുക്കാത്ത നുണകളാണ് പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കിടന്ന വ്യക്തിയുടെ വാക്കുകളാണ് ഇവര്‍ക്ക് വേദവാക്യമെന്നും എം എം മണി പറഞ്ഞു.പ്രതിപക്ഷ നേതാവ് സഭയ്ക്കകത്തും പുറത്തും വിഢിത്തമാണ് വിളിച്ച് പറയുന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചവരെ തടഞ്ഞ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്നും എം എം മണി പറഞ്ഞു.

രക്തസാക്ഷി ധീരജ്, മരണം ഇരന്ന് വാങ്ങി എന്ന് കെ സുധാകരന്‍ ആവര്‍ത്തിച്ച് പറയുന്നത് ഗുണ്ടാ നേതാവിന്റെ ശബ്ദമാണ്. കെ സുധാകരനാണ് ധീരജിനെ കൊല്ലാന്‍ ഗുണ്ടകളെ പറഞ്ഞയച്ചതെന്നും എം എം മണി പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍ എം സുരേന്ദ്രന് പതാക കൈമാറി സി പി ഐ എം ഇരിട്ടി ഏരിയാ ജാഥ എം.എം മണി ഉദ്ഘാനം ചെയ്തു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!