പ്രധാന വാര്‍ത്തകള്‍
പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച ആരംഭിക്കും; ആവശ്യമായ ജില്ലകളിൽ സീറ്റ് കൂട്ടും
തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. ആദ്യ ഘട്ടത്തിൽ തന്നെ മൂന്ന് അലോട്ട്മെന്‍റുകൾ നടത്താനും ആവശ്യമായ ജില്ലകളിൽ സീറ്റുവര്‍ധന അനുവദിക്കാനും തീരുമാനിച്ചു. ഇത്തവണ നീന്തലിന് നൽകിയ രണ്ട് ബോണസ് പോയിന്‍റുകൾ ഉണ്ടാകില്ല.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും മാര്‍ജിനല്‍ സീറ്റുവര്‍ധന അനുവദിച്ചു.
ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം അധിക വർദ്ധനവ് അനുവദിക്കാനും തീരുമാനമായി.
കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റുകൾ വർധിപ്പിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റുകളിൽ വർദ്ധനവില്ല.