വണ്ടിപ്പെരിയാറിൽ യുവാവിനെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്തവാഹനങ്ങൾ ഫോറൻസിക് സംഘം പരിശോധന നടത്തി
വണ്ടിപ്പെരിയാറിൽ യുവാവിനെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്തവാഹനങ്ങൾ ഫോറൻസിക് സംഘം പരിശോധന നടത്തി.
മരിച്ചയാളുടെ ദേഹത്ത് വാഹനം കയറിയെന്നറിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംഭവസമയം കടന്നുപോയ 2 വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ജൂൺ 20 തിനായിരുന്നു വണ്ടിപ്പെരിയാർ വാളാടി സ്വദേശി രമേശിനെ വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപം റോഡിൽ മരിച്ച നിലയിൽ കണ്ടത്. തുടർ നടപടികളിലുളള പോലീസ് അന്വേഷണത്തിൽ വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തുകയും പിന്നീടുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മരിച്ച രമേശിന്റെ ശരീരത്ത് കൂടി വാഹനം കയറി ഇറങ്ങിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് സംഭവ സമയത്ത് അതു വഴി കടന്നുപോയ ഒരു ഓട്ടോ റിക്ഷയും ബൈക്കും വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ വാഹനങ്ങളാണ് ഫോറൻസിക് വിഭാഗം ഇന്ന് വണ്ടി പ്പെരിയാർ പോലീസ്‌സ്റ്റേഷനിലെത്തി പരിശോധന നടത്തിയത്. പരിശോധനകൾക്ക് ശേഷം . വാഹനങ്ങളിൽ നിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് SHO യ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഫോറൻസിക് സംഘം അറിയിച്ചു. ലഭിക്കുന്നറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുവാൻ സാധിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇതോടെ രമേശിന്റെ മരണത്തിൽ വഴിത്തിരിവ് ഉണ്ടാവുകയാണ്. വാഹനം കയറി ഇറങ്ങി എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓട്ടോ റിക്ഷയുടെ വീൽക്കപ്പിലുണ്ടായിരുന്ന സ്റ്റീൽ നിർമ്മിതവസ്തു രമേശിന്റെ തലയിൽ കയറിയതായാണ് പ്രാഥമിക നിഗമനം ആയതിനാൽ നേരിട്ടല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുവാനാണ് സാധ്യത. ഫോറൻസിക് വിദഗ്‌ധ സുഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങൾ പരിശോധന നടത്തിയത്…..