പ്രധാന വാര്‍ത്തകള്‍
കേരളത്തിൽ മൺസൂൺ കനക്കും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒരു മാസത്തെ കാലതാമസത്തോടെയാണ് കേരളത്തിൽ മൺസൂൺ മഴ ആരംഭിച്ചത്. വരും ദിവസങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. വിവിധ ഭാഗങ്ങളിൽ കനത്ത മഴയുണ്ടാകും. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
4fa18120f21d68f77df50e8d5516604d