കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു
ഇടുക്കി: മൂന്നാറില്‍ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.
രാത്രിയോടെ ഇടിഞ്ഞ മണ്ണ് ഇതുവരെ മാറ്റാന്‍ അധികൃതര്‍ തയ്യറാകാതെ വന്നതോടെ ദേവികുളം താലൂക്ക് ഓഫീസിലേക്ക് പോകുന്ന ഉദ്യോഗസ്ഥരടക്കം വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. മൂന്നാര്‍ കോളനി എസ്റ്റേറ്റ് മേഖലയിലേക്ക് പോകുന്ന പോക്കറ്റ് റോഡുകള്‍ എന്നിവിടങ്ങളിലും ചെറിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുറഞ്ഞിട്ടില്ല. മഴ ശക്തമായ സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രൂള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ദേശിയ പാതയില്‍ മണ്ണിടിഞ്ഞതിനാല്‍ എന്തെങ്കിലും അസംഭാവിതം സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നാറിലെത്തിപ്പെടാന്‍ കഴിയുകയില്ല. അടിയന്തരഘട്ടത്തില്‍ യന്ത്രങ്ങള്‍ ലഭിക്കാത്തതാണ് പ്രശ്നം.