Idukki വാര്‍ത്തകള്‍
ഇടുക്കിയിൽ കനത്ത മഴയിൽ മരം വീണ് അപകടം : വ്യത്യസ്ഥ സംഭവങ്ങളിലായി മൂന്ന് പേര് മരിച്ചു,മൂന്ന് പേര്‍ക്ക് പരിക്ക്
ഇടുക്കിയില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി മരം വീണ് മൂന്ന് പേര് മരിച്ചു. നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടം നടന്നത്.
മൈലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റില്‍ മുത്തുലക്ഷ്മി- (56) ആണ് മരിച്ചത്. മൈലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിലെ ജോലിക്കിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ്.
ഇടുക്കി തോണ്ടിമലയില്‍ മരം ഒടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ചുണ്ടൽ സ്വദേശിനി ലക്ഷ്മി (65) ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. പൊന്നാങ്കാണിയില്‍ അന്യസംസ്ഥാന തൊഴിലാളിയായ ബജു കിന്ഡോ എന്നിവരാണ് മരിച്ചത്.