പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിൽ മരം വീണ് മൂന്ന് മരണം. ഉടുമ്പൻചോല താലൂക്കിലെ വിവിധ ഇടങ്ങളിൽ നടന്ന അപകടത്തിലാണ് മരണം
ഇടുക്കിയിൽ മരം വീണ് മൂന്ന് മരണം. ഉടുമ്പൻചോല താലൂക്കിലെ വിവിധ ഇടങ്ങളിൽ നടന്ന അപകടത്തിലാണ് മരണം.
നെടുംങ്കണ്ടം പച്ചക്കാനത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിൽ മരം ഒടിഞ്ഞു വീണ് ജാർഖണ്ഡ് സ്വദേശി പജ്ജു കിൻഡോ(60) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സോമു ലപ്രുവിനെ ഗുരുതര പരിക്കുകളോടെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുങ്കണ്ടം മൈലാടുംപാറയിലുണ്ടായ അപകടത്തിൽ മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി (56) ആണ് മരിച്ചത്.
മൈലാടുംപാറ സെൻ്റ് മേരീസ് എസ്റ്റേറ്റിലെ ജോലിക്കിടയാണ് അപകടം ഉണ്ടായത്.
തോണ്ടിമലയിൽ മരം ഒടിഞ്ഞ് ചുണ്ടൻ സ്വദേശിനി ലക്ഷ്മി (65) ആണ് മരിച്ചത്.
അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്.