മൂന്നാര്‍ ലോക്കാട് എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് ഇടയിലൂടെ പുലിയുടെ പാഞ്ഞോട്ടം
മൂന്നാര്‍ ലോക്കാട് എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് ഇടയിലൂടെ പുലിയുടെ പാഞ്ഞോട്ടം. മരത്തില്‍ ചാടിക്കയറിയ പുലിയെ കണ്ട് ഭയന്നോടി കൊളുന്തെടുത്ത സ്ത്രീ തൊഴിലാളികള്‍. രാവിലെ ഏഴുമണിയോടെ ലോക്കാട് എസ്റ്റേറ്റില്‍ കൊളുന്തെടുക്കവെയാണ് സ്ത്രീതൊഴിലാളികള്‍ക്ക് ഇടയിലൂടെ പുള്ളിപ്പുലി പാഞ്ഞോടിയത്. സമീപത്തെ മരത്തില്‍ കയറിയ പുലി തൊഴിലാളികള്‍ ശബ്ദം ഉണ്ടാക്കിയതോടെ സമീപത്തെ കാട്ടിലേക്ക് കയറുകയായിരുന്നു.
തേയിലക്കാടുകള്‍ക്കിടയിലൂടെ എത്തിയ പുലിയാണ് തൊഴിലാളികളെ കണ്ടതോടെ സമീപത്തെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി തൊഴിലാളികള്‍ വനപാലകരെ അറിയിച്ചിരുന്നു. 72 ഓളം പശുക്കളെ പുലി ആക്രമിച്ച് കൊല്ലുകയും ചെയ്തു. ഇതിനിടെയാണ് ഇന്ന് രാവിലെ തൊഴിലാളികള്‍ ജോലിചെയ്യുന്ന തേയിലക്കാട്ടില്‍ പുലിയെ നേരില്‍ കണ്ടത്. സംഭവം മാനേജ്മെന്‍റിനെ തൊഴിലാളികള്‍ അറിയിച്ചു. ഇതിനിടെ തൊഴിലാളികളില്‍ ഒരാള്‍ പുലി മരത്തില്‍ നിന്ന് ചാടുന്ന ദ്യശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.