കാത്തിരിപ്പിന് വിരാമമാകുന്നു… ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ ഭാഗമായ ആശുപത്രി ആറുമാസത്തിനുള്ളില്‍
നെടുങ്കണ്ടം: കാത്തിരിപ്പിന് വിരാമമാകുന്നു. സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളജായ ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭാഗമായ ആശുപത്രി ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും. ഉടുമ്പന്‍ചോലയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമായത്.
സംസ്ഥാനത്തെ ഏറ്റവും വലുതും നാലാമത്തേതുമായ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഉടുമ്പന്‍ചോലയില്‍ യാഥാര്‍ഥ്യമാകുന്നതിന്റെ ആദ്യഘട്ടമായി മെഡിക്കല്‍ കോളജിന്റെ ഭാഗമായ ആശുപത്രി ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് കണ്ടെത്തി നല്‍കുന്ന കെട്ടിടത്തിലായിരിക്കും ആശുപത്രി താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുക.തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രഫസര്‍ ഡോ. പി.െവെ.അന്‍സാരിയെ സ്‌പെഷ്യല്‍ ഓഫീസറായി കഴിഞ്ഞദിവസം സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഉടുമ്പന്‍ചോലയില്‍ അവലോകനയോഗം ചേര്‍ന്നത്. ആദ്യഘട്ടമായി ആശുപത്രി തുടങ്ങിയ ശേഷം, രണ്ടാംഘട്ടമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആരംഭിക്കും. ജീവനക്കാരുടെ നിയമനം തസ്തിക സൃഷ്ടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കുമെന്ന് ഉടുമ്പന്‍ചോല എം.എല്‍.എ എം.എം മണി പറഞ്ഞു.