ഹര്‍ഷല്‍ പട്ടേലിന്റെ തകര്‍പ്പന്‍ പ്രകടനം:ഇന്ത്യയ്ക്ക് 10 റണ്‍സ് ജയം
ലണ്ടന്‍:ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്ബരയ്ക്കു മുന്‍പുള്ള 2ാം സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 റണ്‍സ് ജയം.ഇന്ത്യയ്ക്ക് 20 ഓവറില്‍ 1498 ആയിരുന്നു സ്കോര്‍.
നാര്ത്താംപ്ടന്ഷര്: 19.3 ഓവറില്‍ 139നു പുറത്ത്.ഹര്‍ഷല്‍ പട്ടേലിന്റെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.36 പന്തില്‍ 5 ഫോറും 3 സിക്സും അടക്കം 54 റണ്‍സാണ് ഹര്‍ഷല്‍ നേടിയത്.പിന്നാലെ 3.3 ഓവറില്‍ 23 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുക്കുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ആദ്യ പന്തില്‍ത്തന്നെ അവരുടെ ക്യാപ്റ്റന്‍ ജോഷ് കോബ് ഞെട്ടിച്ചു.സഞ്ജു സാംസണ് സ്കോര്‍ ചെയ്യാതെ പുറത്തായി. രാഹുല്‍ ത്രിപാഠി (11 പന്തില്‍ ഒരു ഫോര്‍ അടക്കം 7), സൂര്യകുമാര്‍ യാദവ് (3 പന്തില്‍ 0) എന്നിവര്‍ കൂടി പുറത്താകുമ്ബോള്‍ സ്കോര്‍ ബോര്‍ഡില്‍ 8 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.
ഇഷാന് കിഷന് (20 പന്തില്‍ 2 ഫോര്‍ അടക്കം 16), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (26 പന്തില്‍ 3 ഫോറും ഒരു സിക്സും അടക്കം 34), വെങ്കടേഷ് അയ്യര്‍ (22 പന്തില്‍ 2 ഫോര്‍ അടക്കം 20) എന്നിങ്ങനെയാണ് ഹര്ഷലിനെക്കൂടാതെയുള്ള മറ്റു താരങ്ങളുടെ പ്രകടനം. സൂപ്പര്‍ താരങ്ങളായ ക്രിസ് ലിന്, ജിമ്മി നീഷം എന്നിവരെക്കൂടാതെയാണ് നോര്‍ത്താംപ്ടന്‍ഷര്‍ ഇറങ്ങിയത്.
പവര്‍പ്ലേ ഓവറുകളില്‍ത്തന്നെ നോര്ത്താംപ്ടന്ഷറിനു 4 വിക്കറ്റ് നഷ്ടമായിരുന്നു.അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ 11 റണ്‍സാണ് വിജയത്തിലേക്ക് കുതിക്കാന്‍
അവര്‍ക്കു വേണ്ടിയിരുന്നത്. ടോപ് സ്കോറര്‍ സേഫ് സായ്ബിനെ ഹര്‍ഷല്‍ ബോള്‍ഡാക്കിയതോടെ ഇന്ത്യന്‍ ജയം 10 റണ്‍സിന്.