യൂത്ത് മൂവ്മെന്റ് ജില്ലാ ഭാരവാഹി യോഗം ചേർന്നു
കട്ടപ്പന :യൂത്ത്മൂവ്മെന്റ് ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ ഏഴ് യൂണിയനുകളിലെ ഭാരവാഹികളുടെ യോഗം മലനാട് എസ്.എൻ ഡി പി യോഗം ഹാളിൽ വെച്ച് നടന്നു . യൂത്ത്മൂവ്മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് സംഘടന സന്ദേശം നൽകിയ യോഗത്തിൽ ജില്ലാ കൺവീനർ വിനോദ് ശിവൻ സ്വാഗതവും ട്രഷറർ ജോബി വാഴാട്ട് നന്ദിയും പറഞ്ഞു. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ യൂത്ത് മൂവ് മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജീഷ് മണലേൽ, യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം സന്തോഷ് മാധവൻ തുടങ്ങിയവർ സംസാരിച്ചു . ഈ മാസം 12ന് കട്ടപ്പനയിൽ നടക്കുന്ന ജില്ലാ സമ്മേളനം വൻ വിജയമാക്കി തീർക്കാനും തീരുമാനിച്ചു































































































































