പ്രധാന വാര്‍ത്തകള്‍
ആമസോൺ കാടുകളിലെ വനനശീകരണ തോത് വീണ്ടും റെക്കോഡ് ഉയരത്തിൽ
ആമസോൺ കാടുകളിലെ വനനശീകരണ തോത് വീണ്ടും റെക്കോഡ് ഉയരത്തിൽ. വനനശീകരണത്തിൻറെ പര്യായമാകുന്ന ആമസോണിൻറെ മുൻകാല റെക്കോഡ് തകരാൻ വേണ്ടി വന്നത് ആറ് മാസങ്ങൾ മാത്രം. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളെന്ന അറിയപ്പെടുന്ന ഇവിടുത്തെ 3,750 സ്ക്വയർ കിലോമീറ്റർ വനപ്രദേശമാണ് ഈ വർഷം ജൂൺ വരെ നശിപ്പിക്കപ്പെട്ടത്.
ജൂൺ മാസത്തിലെ അവസാന ആറ് ദിവസത്തെ വിവരങ്ങൾ ഒഴിവാക്കിയുള്ള കണക്കാണിത്. ഇതോടെ 3,605 സ്ക്വയർ കിലോമീറ്ററെന്ന മുൻ റെക്കോഡാണ് മാഞ്ഞത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വനനശീകരണത്തിന്റെ പ്രതിമാസ റെക്കോഡും തകർന്നു. ഈ വർഷം ജൂണിൽ 15 വർഷത്തിനിടെയുള്ള അതിഭയാനകമായ കാട്ടുതീക്കും വനം വിധേയമായിരുന്നു.