ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണം
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടിയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണം.
തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി തോപ്രാംകുടി തേയിലമുക്ക്-പെരിക്കന്‍കവല റോഡിെന്‍റ 110 മീറ്റര്‍ കോണ്‍ക്രീറ്റ് ജോലിക്കുള്ള പദ്ധതിയിലാണ് വാര്‍ഡ് അംഗം അടക്കമുള്ളവരുടെ അറിവോടെ ക്രമക്കേട് നടന്നതായി നിര്‍വഹണ കമ്മിറ്റി കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്.
തോപ്രാംകുടി ടൗണ്‍ വാര്‍ഡും കടക്കയം വാര്‍ഡും സംഗമിക്കുന്ന ഭാഗത്ത് തേയിലമുക്ക് -പെരിക്കന്‍കവല റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തുക അനുവദിച്ചത്. ഇതിന് ആവശ്യമായ 300 പാക്കറ്റിലധികം സിമന്‍റും മറ്റ് നിര്‍മാണ സാമഗ്രികളും ഇവിടെ ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍, 70 മീറ്ററില്‍ മാത്രമാണ് കോണ്‍ക്രീറ്റ് നടന്നത്. നിര്‍വഹണ കമ്മിറ്റി കണ്‍വീനറും നാട്ടുകാരും പഞ്ചായത്ത് അംഗത്തെയും മറ്റ് അധികൃതരെയും ഇക്കാര്യം അറിയിച്ചെങ്കിലും ഒരുനടപടിയും ഉണ്ടായില്ലെന്ന് പറയുന്നു.
റോഡ് നിര്‍മിച്ചഭാഗത്തും ആവശ്യമായ സിമന്‍റും മെറ്റലും മിക്സ് പൊടിയും ഉപയോഗിക്കാതെയാണ് കോണ്‍ക്രീറ്റിങ് നടത്തിയിരിക്കുന്നത്. നാല് ഇഞ്ച് മുതല്‍ ആറ് ഇഞ്ച് വരെ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യേണ്ടതിനുപകരം പലയിടങ്ങളിലും രണ്ടിഞ്ചുപോലും ഇല്ലാതെ നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടത്തിയിരിക്കയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥലത്ത് ഇറക്കിവെച്ച നൂറിലധികം സിമന്‍റ് പാക്കറ്റുകള്‍ പഞ്ചായത്ത് അംഗത്തിെന്‍റ തവണയായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയതായും പറയുന്നു.
ബാക്കിവന്ന 100 പാക്കറ്റോളം സിമന്‍റ് ഇപ്പോള്‍ സമീപത്തുതന്നെ കട്ടപിടിച്ച് നശിച്ചനിലയിലുമാണ്. അഴിമതിയും ക്രമക്കേടും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.