പ്രധാന വാര്‍ത്തകള്‍
തട്ടുകടക്ക് അമ്പതിനായിരം രൂപ പിഴ : ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചാത്തമ്ബറ കടയില്‍ വീട്ടില്‍ മണിക്കുട്ടന് (46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (19) അമേയ(13), മാതൃസഹോദരി ദേവകി (85) എന്നിവരാണ് മരിച്ചത്.
നാലു പേരെ വീട്ടിനുള്ളില്‍ തറയില്‍ മരിച്ചനിലയിലും മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലമാണ് കണ്ടെത്തിയത്. മണിക്കുട്ടന് ഒഴികെയുള്ളവര്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത്. മണിക്കുട്ടന് തട്ടുകട നടത്തിയിരുന്നു. കടയിലെ ജീവനക്കാരന് ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആന്‍ഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മറ്റു സാമ്ബത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.