6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി വനം വകുപ്പിന്റെ റിപ്പോര്‍ട്ട്



ഇടുക്കി: ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്നത് ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ്.

ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണില്‍ 21 ജനവാസ കേന്ദ്രങ്ങളാണ് റിപ്പോര്‍ട്ട് പ്രകാരമുള്ളത്. കുമളി വണ്ടിപ്പെരിയാര്‍ വില്ലേജുകള്‍ പൂര്‍ണ്ണമായും ബഫര്‍ സോണിലാണ്.

സൈലന്റ് വാലി, പാമ്ബാടും ചോല ദേശീയ ഉദ്യാനങ്ങള്‍ക്ക് ചുറ്റും ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലും ജനവാസ കേന്ദ്രങ്ങളില്ല. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും സുല്‍ത്താന്‍ ബത്തേരിയടക്കം നാല് ജനവാസ കേന്ദ്രങ്ങളാണ് ഉള്ളത്. മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും 14 ജനവാസ മേഖലകളാണ് ഉള്ളത്. ഇതില്‍ ഏഴും ചെമ്ബനോട വില്ലേജിലാണ്.

വനം വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ള പരിസ്ഥിതി ലോല മേഖലകളും ജനവാസ കേന്ദ്രങ്ങളും:


ഇരവികുളം- പല്ലനാട്

സൈലന്റ് വാലി- ജനവാസ കേന്ദ്രങ്ങള്‍ ഇല്ല

ആനമുടി ചോല- പെരുമല, പഴത്തോട്ടം

പാമ്ബാടും ചോല- ജനവാസ കേന്ദ്രങ്ങള്‍ ഇല്ല

നെയ്യാര്‍- അമ്ബൂരി, കള്ളിക്കാട്, കൂട്ടാപ്പ്, കോട്ടൂര്‍

പീച്ചി- പീച്ചി, കണ്ണമ്ബ്ര, ഇളനാട്, പങ്കരപ്പിള്ളി, തൊണ്ണൂര്‍ക്കര, അറ്റൂര്‍, മാലിത്തറ, തെക്കുംകര, പന്നന്‍ചേരി, കരുമത്തറ, കിഴക്കഞ്ചേരി

വയനാട്- സുല്‍ത്താന്‍ ബത്തേരി, കാട്ടിക്കുളം, നെയ്‌ക്കെട്ടി, കല്ലൂര്‍

ഇടുക്കി- ചെറുതോണി, വെള്ളപ്പാറ, പൈനാവ്, മൂന്‍മുട്ടി, വൈശാലി, മുതിയുരുണ്ട്, കുളമാവ്, കപ്പക്കാനം, ഉപ്പുകുന്ന്, പാറമട, കീഴുക്കാനും, വലിയമാവ്, അയ്യപ്പന്‍കോവില്‍, അഞ്ചുരുളി, കല്യാണതണ്ട്, മരിയാപുരം, കോഴിമല, മുറിക്കാട്ടുകുടി

പേപ്പാറ- ബോണക്കാട്, പട്ടന്‍ കുളിച്ചാ പാറ, മീനം കുളം, വിതുര

തട്ടേക്കാട്- നൂറ് ഏക്കര്‍, പാന്തപ്പാറ കോളനി, ക്‌നാച്ചേരി, ചേലമല ഏരിയ, കൂരിക്കുളം ഏരിയ

ചെണ്ടുരുണി- വില്ലുമല, അമ്ബത് ഏക്കര്‍, കഴുത്തുരുത്തി, തെന്മല

ചിന്നാര്‍- ജനവാസ മേഖലയില്ല

ചിമ്മിനി- വരാന്തരപ്പിള്ളി, മട്ടത്തൂര്‍, കിഴക്കഞ്ചേരി

ആറളം- ആറണം ഫാം, വളയം ചാല്‍, പൂക്കുണ്ട്, നരിക്കടവ്, വാളാംകുന്ന്, കരിയന്‍കപ്പ, ചാവാച്ചി, രാമച്ചി

മംഗളവനം- കൊച്ചി കോര്‍പ്പറേഷനിലെ നഗരപ്രദേശം

കുറിഞ്ഞിമല- കൊട്ടക്കാമ്ബൂര്‍

ചൂളന്നൂര്‍- തിരുവില്ലാമല, പെരിങ്ങോട്ടുകുറിശ്ശി, കുത്തന്നൂര്‍

മലബാര്‍- ആലംപാറ, പെരുവണ്ണാമുഴി, മുതുകാട്, ചെങ്കോട്ടക്കൊല്ലി, സീതപ്പാറ, രണ്ടാംചെല്ലി, പന്നിക്കോട്ടൂര്‍, ചക്കിട്ടപ്പാറ, കൂത്താളി ഫാം, മെലേ പേരാമ്ബ്ര, കൂരാച്ചുണ്ട്, ചീടിക്കുഴി, പൂഴിത്തോട്, മുളംകുന്ന്

കൊട്ടിയൂര്‍- മേലെ പാല്‍ചുരം, താഴെ പാല്‍ച്ചുരം, മാടഞ്ചേരി, അമ്ബായത്തോട്

കരിമ്ബുഴ- ടികെ കോളനി

പെരിയാര്‍- കുമിളി, വണ്ടിപ്പെരിയാര്‍, കുഴിമാവ്, കാലക്കെട്ടി, മുക്കാംപെട്ടി, കനമല, കുസുമം, അട്ടത്തോട്

പറമ്ബിക്കുളം- തിരുവഴിയാട്, നെല്ലയാമ്ബതി, നെന്മാറ, കയറാടി, മംഗളം ഡാം, കിഴക്കഞ്ചേരി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!