Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബഫര്‍ സോണ്‍ വിധിയില്‍ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രന്‍



ബഫര്‍ സോണ്‍ വിധിയില്‍ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രന്‍. കേന്ദ്ര എംപവര്‍ കമ്മറ്റി മുഖാന്തിരം കേന്ദ്ര സര്‍ക്കാരിലൂടെ സുപ്രിംകോടതിയെ സമീപിക്കാമെന്നാണ് എന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്.

അതിനാല്‍ ഈ വഴിയിലൂടെ സഞ്ചരിച്ച്‌ പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വനം മന്ത്രി പറഞ്ഞു. 1 കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്നായിരുന്നു സുപ്രിംകോടതി നിര്‍ദ്ദേശം.

“വിധിന്യായത്തിന് എതിരായി സുപ്രിംകോടതിയെ സമീപിക്കുക എന്നാണ് ഒരു വഴി. അത് ആലോചിച്ചപ്പോള്‍ അങ്ങനെ ഒരു വഴിയുണ്ട് എന്നാണ് ഇപ്പോഴത്തെ നിഗമനം. രണ്ടാമത്തെ വഴി ബഹുമാനപ്പെട്ട സുപ്രിംകോടതി തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ള വഴിയാണ്.

സുപ്രിംകോടതി പറഞ്ഞിട്ടുള്ളത് ഈ വിഷയവുമായി ബന്ധപ്പെട്ട് ആവലാതികള്‍ ഉള്ളവര്‍ക്ക്, വ്യക്തികളായാലും സംസ്ഥാന സര്‍ക്കാരുകളായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായാലും കേന്ദ്ര എംപവര്‍ കമ്മറ്റി മുഖാന്തിരം കേന്ദ്ര സര്‍ക്കാരിലൂടെ സുപ്രിംകോടതിയെ സമീപിക്കാമെന്നാണ്.


ഈ വഴി കോടതി തന്നെ കാണിച്ചുതന്നതിനാല്‍ ആ വഴിയിലൂടെ സഞ്ചരിച്ച്‌ പരിഹാരം കാണാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന കത്തുകള്‍ അയച്ചുകഴിഞ്ഞു.”- മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!