മദ്യ ലഹരിയിൽ വീട്ടിനുള്ളിൽ അധിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച കേസിൽ ഒരാളെ ഇടുക്കി പോലീസ് കസ്റ്റഡിയിലെടുത്തു
മദ്യ ലഹരിയിൽ വീട്ടിനുള്ളിൽ അധിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച കേസിൽ ഒരാളെ ഇടുക്കി പോലീസ് കസ്റ്റഡിയിലെടുത്തു . ആക്രമണത്തിനിരയായ വാഴത്തോപ്പ് താന്നിക്കണ്ടം കൊച്ചുപുരയ്ക്കൽ ത്രേസ്യാമ്മ കുഞ്ഞേപ്പിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.
വാഴത്തോപ്പ് താന്നിക്കണ്ടത്താണ് സംഭവം. മണിയാറൻകുടി ലക്ഷം കവലയിൽ ഒട്ടമലകുന്നേൽ ജോസഫിന്റെ മകൻ ജോബിൻ 21 ആണ് ഇടുക്കി പോലീസിന്റെ പിടിയിലായത്. ഇതേ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ : വീട്ടിൽ നിന്നും പുറത്തു പോയിരുന്ന ലക്ഷംകവല കൊച്ചുപുരക്കൽ ത്രേസ്യാമ്മ വൈകിട്ട് 7 മണിയോടെ വീട്ടിൽ തിരികെ എത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നതു കണ്ടു. വീടിനുള്ളിൽ കയറി നോക്കിയപ്പോൾ മകന്റെ കട്ടിലിൽ ഒരാൾ കിടക്കുന്നതുകണ്ടു. ഉടനെ മുരിക്കാശ്ശേരിയിലായിരുന്ന മകനെ വിളിച്ചറിയിച്ചതായും, മകനാണ് ഇടുക്കി പോലിസിനെ അറിയിച്ചതെന്നും പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോൾ മാരകമായി പരിക്കെറ്റ നിലയിൽ ത്രേസ്യാമ്മ വീണു കിടക്കുകയായിന്നു എന്നും, രക്ഷപെടാൻ ശ്രമിച്ച ജോബിയെ ബലം പ്രയാഗിച്ച് കീഴ്പെടുത്തുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. അബോധാവസ്ഥയിലായിരുന്നതിനാൽ പോലീസിന് വയോധികയുടെ മൊഴി രേഖപ്പെടുത്താനായില്ല. ആക്രമണം നടത്തിയ ജോബി മദ്യലഹരിയിൽ ആയിരുന്നു എന്നും പോലീസ് പറഞ്ഞു.
ക്രിമിനൽ നീയമം 354, 452 വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ത്രേസ്യാമ്മയെ ആദ്യം ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും, പിന്നീട് പാലായിലെ സ്വകാര്യ ആശൂപത്രിയിലേയ്ക് മാറ്റുകയായിരുന്നു.