Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബഫര്‍ സോണ്‍: കർഷകരുടെ ആശങ്കകൾ പരിഹരിക്കുവാൻ മുഖ്യമന്ത്രി മുന്‍കൈ എടുക്കണം: കർദ്ദിനാൾ ക്ലീമിസ് ബാവ



ബഫർ സോൺ വിഷയത്തിൽ കർഷകർ ഉന്നയിക്കുന്ന വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്ന് മാർ ക്ലീമിസ് ബാവ. കേരളത്തിലെ  മലയോര മേഖലകളിൽ ജീവിക്കുന്ന കർഷകർ ബഫർ സോൺ പ്രഖ്യാപനത്തോടെ  വലിയ ആശങ്കയിലാണെന്നും ക്ലീമിസ് ബാവ പറഞ്ഞു. കൃഷിയും കർഷകരും സംരക്ഷിക്കപ്പെടുക എന്നത് പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആദ്യപടിയാണ്. വന്യമൃഗങ്ങളും വനങ്ങളും സംരക്ഷിക്കപ്പെടുന്നതിന് നിയമ  വ്യവസ്ഥകൾ ഉള്ള നമ്മുടെ നാട്ടിൽ കൃഷിഭൂമികൾ തരിശാകുന്നതും കർഷകർ കുടിയൊഴിപ്പിക്കപ്പെടുന്നതും ഏറെ ഖേദകരമാണ്.

കേരളത്തിലെ വനപ്രദേശങ്ങളുടെ മറുവശത്ത് തമിഴ്നാട്ടിൽ കൃഷിയും കർഷകരും മുൻഗണനയോടെ സംരക്ഷിക്കപ്പെടുമ്പോൾ ഇവിടെ മലയോര കർഷകരുടെ സ്ഥിതി വളരെ പരിതാപകരമാണെന്ന് ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി. നിയമസഭ സമ്മേളിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റകെട്ടായി നിന്ന് ഈ വിഷയത്തിൽ പരിഹാരമാർഗ്ഗം കണ്ടെത്തണം. മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തരമായും ഗുണപരമായും ഇടപ്പെട്ട് കർഷകരുടെ ആശങ്കകൾ പരിഹരിക്കുവാൻ മുൻകൈ എടുക്കണമെന്ന് കർദ്ദിനാൾ ക്ലീമിസ് ബാവ ആവശ്യപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!