Idukki വാര്‍ത്തകള്‍
ആശ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
ഇടുക്കി ജില്ലാ ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണ വിഭാഗത്തിന്റെയും എന്‍.എച്ച്.എം.ന്റെ യും ആഭ്യമുഖ്യത്തില്‍ ജില്ലയിലെ 1042 ആശ പ്രവര്‍ത്തകര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ കേരളം ക്ഷയരോഗ നിവാരണ പദ്ധതിയെക്കുറിച്ചും കോവിഡാനന്തര ക്ഷയരോഗ സാധ്യതകളെക്കുറിച്ചുമുള്ള പരിശീലനം ആരംഭിച്ചു.
ജില്ലാ ടി.ബി ആഫീസര്‍ ഡോ. സെന്‍സി ബാബുരാജന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന ആദ്യ യോഗം ഡി.എം.ഒ ഡോ.ജേക്കബ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എന്‍.എച്ച്.എം ആശ കോ ഓര്‍ഡിനേറ്റര്‍ അനില്‍ ജോസഫ്, പൈനാവ് ടി.ബി യൂണിറ്റ് എസ്.ടി.എസ് ഔസേപ്പച്ചന്‍ ആന്റണി, എസ്.ടി.എല്‍.എസ് പ്രസീതാ പി പ്രഭാകരന്‍ എന്നിവര്‍ പരിശീലത്തിന് നേതൃത്വം നല്‍കി.