ഇടുക്കി ജില്ലാ ആസ്ഥാനത്തിന് സമീപം വാഴത്തോപ്പ് പഞ്ചായത്തിൽ 6 ആം വാർഡ് ഉൾപ്പെടുന്ന കേശവ മുനിയിൽ വ്യാജ വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുകയാണ്
വാഴത്തോപ്പ് കേശവമുനി കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങൾ പെരുകുന്നു. വനത്തിനുള്ളിൽ കോട കലക്കി ഇടുന്നത് കുടിക്കുന്ന കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൃഷിയും മറ്റും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
ലോക്ക് ഡൗണിൽ ആണ് ഈ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചത്. മുല്ലക്കാനം വനത്തിലും ചില സ്വകാര്യ വ്യക്തികളുടെ ആൾപ്പാർപ്പില്ലത്ത ഭൂമിയിലുമായാണ് വാറ്റ് സംഘങ്ങൾ വാറ്റ് ചാരായം നിർമ്മിക്കുന്നത്. ഇത് പിന്നീട് വാഴത്തോപ്പ് കേശവ മുനി, മുല്ലക്കാനം, മണിയാറൻ കുടി മേഖലകളിൽ വിൽക്കുകയാണ്. സംഘത്തിലെ ഒരാൾ ബാറിൽ ജോലി ചെയ്യുകയാണ് എന്ന് പരിസര വാസികൾ പറയുന്നു. ഇയാൾ വാറ്റുചാരായം ബാറുകളിലെത്തുന്ന കസ്റ്റമേഴ്സിന് നൽകുന്നുമുണ്ട്.
വാഴത്തോപ്പ് കേശവമുനി കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങൾ പെരുകുന്നു; വനത്തിനുള്ളിൽ കോട കലക്കി ഇടുന്നത് കുടിക്കുന്ന കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൃഷിയും മറ്റും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.