പ്രധാന വാര്‍ത്തകള്‍
ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഇടുക്കി: ഫേസ്ബുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരന്തരം അസഭ്യവര്‍ഷം നടത്തിവന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.ഇടുക്കി കളക്ടറേറ്റില്‍ റവന്യു വിഭാഗം സീനിയര്‍ ക്ലര്‍ക്ക് കുണ്ടറ കാഞ്ഞിരകോട് രാജീവ് ഭവനില്‍ ബിജു അഗസ്റ്റിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
സിപിഐ എം പേരയം ലോക്കല്‍ സെക്രട്ടറി ജെ ഷാഫി ഇടുക്കി കളക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി സൈബര്‍ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പിന്റെ നടപടി.









































































































































