Idukki വാര്‍ത്തകള്‍
ഇടുക്കിയിലേക്കുള ആദ്യ ഉല്ലാസയാത്ര ജൂലായ് മൂന്നിന് പുറപ്പെടും
തിരുവല്ല: കെ.എസ്.ആര്.ടി.സി തിരുവല്ല ഡിപ്പോയില്‍ നിന്ന് ഇടുക്കിയിലേക്കുള ആദ്യ ഉല്ലാസയാത്ര ജൂലായ് മൂന്നിന് പുറപ്പെടും.
പ്രകൃതിരമണീയമായ പ്രദേശങ്ങളും വനമേഖലകളും അണക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ആസ്വദിച്ച് ഇടുക്കിയിലൂടെയുള്ള യാത്ര സഞ്ചാരപ്രിയര്‍ക്ക് അവിസ്മരണീയമാക്കാം. തിരുവല്ലയില്‍ നിന്ന് രാവിലെ 5.30ന് പുറപ്പെട്ട് രാത്രി 9ന് തിരിച്ച് വരുന്ന രീതിയിലാണ് ഉല്ലാസയാത്ര ക്രമീകരിച്ചിരിക്കുന്നത്. തൊടുപുഴ, തൊമ്മന്‍കുത്ത്, ആനച്ചാടികുത്ത്, ചെറുതോണി, ഇടുക്കി ആര്‍ച്ച് ഡാം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്താം. ഒരാള്‍ക്ക് 675 രൂപയാണ് ടിക്കറ്റ് നിരക്ക്. നാടന്‍ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 0469 2602945, 9744348037.