പ്രധാന വാര്‍ത്തകള്‍
രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ അക്രമിച്ചത് ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ വീഴ്ച്ച മറയ്ക്കാനുള്ള ശ്രമമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്
ബഫർസോൺ പ്രശ്നത്തിൽ മുഖ്യ പ്രതി സംസ്ഥാന സർക്കാരാണ്. സുപ്രിം കോടതിയിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് തുടക്കത്തിൽ തന്നെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് രാഹുൽ ഗാന്ധിയാണ്. അക്രമത്തെ അപലപിക്കാൻ സിപിഎം നേതാക്കൾ ആദ്യം തയാറായില്ലെന്നും അക്രമം കാണിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു..