റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക! ജൂൺ 30-ന് മുമ്പ് ഇക്കാര്യം ചെയ്യുക അല്ലെങ്കിൽ പണിപാളും
നിങ്ങളും റേഷൻ കാർഡ് ഉടമയാണെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു പ്രധാന വാർത്ത. നിങ്ങൾ നിങ്ങളുടെ റേഷൻ കാർഡ് ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലയെങ്കിൽ പെട്ടെന്ന് ചെയ്യുക. കാരണം റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്.
നേരത്തെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു. പക്ഷെ കേന്ദ്ര സർക്കാർ റേഷൻ ഗുണഭോക്താക്കൾക്ക് വീണ്ടും ഒരു അവസരം കൂടി നൽകികൊണ്ട് ഇത് ജൂൺ 30 വരെ നീട്ടുകയായിരുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് (Dept of Food and Public Distribution) നൽകുകയും ചെയ്തു.
▪️റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധം
റേഷൻ കാർഡു വഴി ആവശ്യക്കാർക്ക് കുറഞ്ഞ വിലയ്ക്ക് സർക്കാരിൽ നിന്ന് റേഷൻ ലഭിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ (One Nation One Ration Card) എന്ന പദ്ധതി പ്രകാരം രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിച്ച് ‘വൺ നേഷൻ വൺ റേഷൻ കാർഡ്’ എന്ന പദ്ധതി പ്രകാരം രാജ്യത്തെ ഏത് സംസ്ഥാനത്തിലുമുള്ള റേഷൻ കടയിൽ നിന്നും നിങ്ങൾക്ക് റേഷൻ വാങ്ങാം. അതുകൊണ്ടുതന്നെ വീട്ടിലിരുന്ന് നിങ്ങൾക്ക് എങ്ങനെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാമെന്ന് നമുക്ക് നോക്കാം…
- ആദ്യം നിങ്ങൾ ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in ലേക്ക് പോകുക.
- ശേഷം ‘Start Now’ ൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ വിലാസം, ജില്ലാ, സംസ്ഥാനം എന്നിവ പൂരിപ്പിക്കുക.
- ശേഷം ‘Ration Card Benefit’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- അതിൽ ആധാർ കാർഡ് നമ്പർ, റേഷൻ കാർഡ് നമ്പർ, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ മുതലായവ പൂരിപ്പിക്കുക.
- ഇപ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP വരും.
- നിങ്ങൾ ആ OTP നൽകിയാലുടൻ സ്ക്രീനിൽ ‘പ്രോസസ്സ് കംപ്ലീറ്റ്’ എന്ന സന്ദേശം ലഭിക്കും.
ഓഫ്‌ലൈനിലൂടെ എങ്ങനെ ലിങ്ക് ചെയ്യാം?
നിങ്ങൾക്ക് വേണമെങ്കിൽ ഓഫ്‌ലൈനിലൂടെയും റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാം. ഇതിനായി ആധാർ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡ് ഉടമയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയ അവശ്യ രേഖകൾ എടുത്ത് റേഷൻ കാർഡ് കേന്ദ്രത്തിൽ കൊടുക്കുക. വേണമെങ്കിൽ നിങ്ങൾക്ക് ഇവിടെത്തന്നെ ആധാർ കാർഡിന്റെ ബയോമെട്രിക് ഡാറ്റ വെരിഫിക്കേഷനും നടത്താം. എന്തായാലും നിങ്ങൾ പ്രത്യേകം ഓർമ്മിക്കേണ്ട കാര്യം ഇതൊക്കെ നിങ്ങൾ ജൂൺ 30 ന് മുന്നേ ചെയ്യുക എന്നതാണ്.