പണം ഇടപാടുകളില്‍ ഡിജിറ്റല്‍ ഇന്ത്യ :ശ്രദ്ധിക്കുക, അറിഞ്ഞിരിക്കുക
പണം ഇടപാടുകളില്‍ ഡിജിറ്റല്‍ ഇന്ത്യ എന്ന് കേട്ടപ്പോള്‍ നെറ്റി ചുളിച്ചവര്‍ പോലും സ്മാര്‍ട്ട്‌ഫോണുകളിലൂടെയാണ് ഇപ്പോള്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നത്.
കാരണം യുപിഐ, മൊബൈല്‍ വാലറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതികള്‍ വന്‍പിച്ച സ്വീകാര്യത നേടിക്കഴിഞ്ഞു.
പണ്ടത്തെ പോലെ എ ടി എമ്മുകളില്‍ തിരക്ക് ഉണ്ടാവാത്തതിന്റെ ഒരു കാരണവും ഇതാണ്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകളിലൂടെയാണ് സാമ്ബത്തിക ഇടപാടുകള്‍ നടത്തുമ്ബോള്‍ ചില ചതിക്കുഴികളും കാത്തിരിക്കുന്നുണ്ട്. പ്രധാനമായും യു പി ഐ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ ഉപഭോക്താക്കള്‍ക്ക് അറിവും ശ്രദ്ധയും ആവശ്യമാണെന്ന മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. പ്‌ളേ സ്റ്റോറുകള്‍, ആപ്പ് സ്റ്റോറുകള്‍ വഴി മാത്രമേ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവു. വാട്സാപ്പിലും മറ്റും ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ സാമ്ബത്തിക നഷ്ടത്തിനും അതിനൊപ്പം സുരക്ഷ പ്രശ്നങ്ങള്‍ക്കും ഇടയാക്കിയേക്കാം.