Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

യോഗ ലോകത്തിന് സമാധാനം പകരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി



മൈസൂര്‍: യോഗ ലോകത്തിന് സമാധാനം പകരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം ‘ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും യോഗ പരിശീലിക്കുന്നു.

യോ​ഗ നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു. യോ​ഗയില്‍ നിന്നുള്ള സമാധാനം വ്യക്തികള്‍ക്ക് മാത്രമല്ല. അത് രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നു,’ മോദി പറഞ്ഞു.

എട്ടാമത് അന്താരാഷ്ട്ര യോ​ഗ ദിനമായ ഇന്ന് വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുന്നത്. കര്‍ണാടകയില്‍ മൈസൂര്‍ പാലസ് ​ഗ്രൗണ്ടില്‍ വിപുലമായ യോ​ഗ പരിപാടി നടന്നു. പ്രധാനമന്ത്രിയാണ് ഇതിന് നേതൃത്വം വഹിച്ചത്. യോ​ഗ ലോകത്തിന്റെ ഉത്സവമാണെന്ന് പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്ബാടും 25 കോടി പേര്‍ യോഗാ ദിന പരിപാടികളില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു.

മനുഷ്യത്വത്തിനായി യോ​ഗ എന്നാണ് ഈ വര്‍ഷത്തെ യോ​ഗദിന സന്ദേശം. 2015 ജൂണ്‍ 21 മുതലാണ് അന്താരാഷ്ട്ര യോ​ഗ ദിനം ആചരിച്ച്‌ തുടങ്ങിയത്. 2014 സെപ്റ്റംബര്‍ 27 ന് ഐക്യ രാഷ്ട്ര സഭയുടെ 69ാമത്തെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം മുന്നോട്ട് വെക്കുകയായിരുന്നു. ആവശ്യം ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ അം​ഗീകരിക്കപ്പെടുകയും ചെയ്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!