സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുംഔഷധ വിതരണവും
കട്ടപ്പന: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഋഷഭാദ്രി ആയുര്‍വ്വേദ ചികിത്സാലയവും പതഞ്ജലി യോഗ വിദ്യാപീഠവും സംയുക്തമായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധ വിതരണവും നടത്തുന്നു. നാളെ (19/06) ഉച്ചകഴിഞ്ഞ് 2 മുതല്‍ 6വരെ വലിയകണ്ടം ജേസീഹാളില്‍ നടക്കുന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീന ജോബി ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ രജിത രമേഷ് അധ്യക്ഷയാകും. കൗണ്‍സിലര്‍ന്മാരായ ഷമേജ് കെ ജോര്‍ജ്, ഷാജി കൂത്തോടി, പതഞ്ജലി യോഗവിദ്യാപീഠം ഡയറക്ടര്‍ കെ. പ്രദീപ്, രജനി എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് ഋഷഭാദ്രി ചികിത്സാലയ ഡയറക്ടര്‍ ഡോ. ശരത് കൃഷ്ണയുടെ നേതൃത്വത്തില്‍ ‘മഴക്കാലവും വാതരോഗങ്ങളും’ എന്നവിഷയത്തില്‍ ബോധവത്കര ക്ലാസ് നടത്തും. തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ കാമ്പും നടത്തും. സൗജന്യ ക്യാമ്പിലേക്ക് മുന്‍കൂട്ടി ബുക്കുചെയ്യാനും അവസരം ഒരുക്കിയിട്ടുണ്ട്. വിവിരങ്ങള്‍ക്ക് 9747993027,9562079051.