വായന പക്ഷാചരണം : പ്രസംഗ മത്സരം
ജൂണ്‍ 20 ന് രാവിലെ 10.30 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും കട്ടപ്പന ഗവ. കോളേജ് മലയാള വിഭാഗത്തിന്റേയും പി എന്‍ പണിക്കന്‍ ഫൗണ്ടഷന്റേയും ആഭിമുഖ്യത്തില്‍ തെരഞ്ഞെടുത്ത പുസ്തകങ്ങളെ അധികരിച്ച് പ്രസംഗ മത്സരവും ചര്‍ച്ചയും നടത്തും. ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഡോ. വി. കണ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ചര്‍ച്ചയ്ക്കുള്ള വായനയുടെ പരിണാമം എന്ന വിഷയം കട്ടപ്പന ഗവ. കോളേജ് മലയാള വിഭാഗത്തിലെ ഡോ. അജിത്കുമാര്‍ അവതരിപ്പിക്കും. വൈസ് പ്രിന്‍സിപ്പാള്‍ ഒ.സി അലോഷ്യസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. പി. വാണി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ, ഡോ. രജനി വി. എന്‍, ഡോ. ഷര്‍ജ. എന്‍, അനുലക്ഷ്മി എന്‍, ഡോ. കാരുണ്യ വി. എം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ മലയാളം മേധാവി ഡോ. ഡി. വി. അനില്‍കുമാര്‍ സ്വാഗതവും. ജില്ലയിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാം. രാവിലെ 9.30 നകം ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമയി കട്ടപ്പന ഗവ. കോളേജിലെത്തി മത്സരത്തിന് പേരു നല്‍കണം. വിജയികള്‍ക്ക് മൊമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും.
തെരഞ്ഞെടുത്ത പുസ്തകങ്ങള്‍
ഫ്രാന്‍സിസ് ഇട്ടിക്കോര – ടി ഡി രാമകൃഷ്ണന്‍,
ഒരു ദേശത്തിന്റെ കഥ – എസ് കെ പൊറ്റക്കാട്,
ആല്‍ക്കമിസ്റ്റ് – പൗലോ കോയിലോ,
രണ്ടാമൂഴം – എം ടി വാസുദേവന്‍ നായര്‍,
ന്റുപ്പുപ്പാക്കൊരാനണ്ടാര്‍ന്നു – വൈക്കം മുഹമ്മദ് ബഷീര്‍,
ഖസാക്കിന്റെ ഇതിഹാസം-ഒ വി വിജയന്‍,
മയ്യഴി പുഴയുടെ തീരങ്ങളില്‍ – എം മുകുന്ദന്‍,
സ്മാരകശിലകള്‍ -പുനത്തില്‍ കുഞ്ഞബ്ദുള്ള,
നൂറു സിംഹാസനങ്ങള്‍ – ജയമോഹന്‍
കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ – അരുന്ധതി റോയ്