ഓഹരി വില 30 ല്‍ നിന്ന് 378 ആയി; ഒരു ലക്ഷം കുതിച്ചുയര്‍ന്ന് 12 ലക്ഷമായി
മുംബൈ : നിക്ഷേപത്തിന് ഉയര്‍ന്ന റിട്ടേണ്‍ അതാണ്, ഓഹരി വിപണിയിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. എന്നാല്‍ ഓഹരി വിപണി ഉയര്‍ന്ന നഷ്ടസാധ്യതയുള്ള ഇടം കൂടിയാണ്.
പക്ഷേ കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തി നിഷേധിക്കുന്നവര്‍ക്ക് അത് വലിയ നേട്ടം സമ്മാനിക്കുകയും ചെയ്യുന്നു.
അത്തരത്തില്‍ നിക്ഷേപകര്‍ക്ക് വലിയ നേട്ടം സമ്മാനിച്ച ഓഹരിയാണ് രമ സ്റ്റീല്‍ ട്യൂബ്സ്. കഴിഞ്ഞ ഒരു മാസത്തിനിടെ 343 രൂപയില്‍ നിന്ന് 378 രൂപയായി ഈ കമ്ബനിയുടെ ഓഹരി മൂല്യം ഉയര്‍ന്നു. ആറുമാസം മുന്‍പ് 228 രൂപയായിരുന്നു ഓഹരിയുടെ വില. ഒരു വര്‍ഷം മുന്‍പ് 94 രൂപയായിരുന്നു ഓഹരിയുടെ വില. 2020 ജൂണ്‍ 12ന് ഈ ഓഹരിയുടെ വില 30.60 രൂപയായിരുന്നു.
ഇനി ഈ കമ്ബനിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന് കഴിഞ്ഞകാലങ്ങളില്‍ എന്തു നേട്ടമുണ്ടായി എന്നു നോക്കാം. ഒരു മാസം മുന്‍പ് നിക്ഷേപിച്ച് ഒരു ലക്ഷം രൂപ ഇപ്പോള്‍ 1.10 ലക്ഷം രൂപയായി ഉയര്‍ന്നു കാണും. ആറുമാസം മുന്‍പാണ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചതെങ്കില്‍ ഇന്നത് 1.65 ലക്ഷമായി ഉയര്‍ന്നു. ഒരു വര്‍ഷം മുന്‍പ് നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഇന്ന് നാല് ലക്ഷം ആയെങ്കില്‍, രണ്ടുവര്‍ഷം മുന്‍പ് നിക്ഷേപിച്ച ഒരു ലക്ഷം രൂപയ്ക്ക് ഇന്നത്തെ മൂല്യം 12.35 ലക്ഷം രൂപയാണ്.
കഴിഞ്ഞ 52 ആഴ്ചകള്‍ക്കിടയില്‍ ഈ ഓഹരിക്ക് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ മൂല്യം 71.55 രൂപയാണ്. ഇതേ കാലത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം 454.30 രൂപയുമാണ്. ഓഹരി വിപണി ഏറ്റവുമുയര്‍ന്ന നഷ്ടസാധ്യതയുള്ള ഒരിടമാണ്. അതേപോലെതന്നെ ഉയര്‍ന്ന നേട്ടവും ഉണ്ടാക്കാനാകും എന്നതാണ് രമ സ്റ്റീല്‍ ട്യൂബ് നിക്ഷേപിച്ച നിക്ഷേപകരുടെ അനുഭവം വ്യക്തമാക്കുന്നതും.