75 ദിവസം കൊണ്ട് 75 കടല്‍ത്തീരങ്ങള്‍ വൃത്തിയാക്കാന്‍ ഒരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: 75 ദിവസം കൊണ്ട് 75 കടല്‍ത്തീരങ്ങള്‍ വൃത്തിയാക്കാന്‍ ഒരുങ്ങി കേന്ദ്രം. അന്താരാഷ്‌ട്ര കടല്‍തീര ശുചീകരണ ദിനത്തോട് അനുബന്ധിച്ചാണ് ശുചീകരണ യജ്ഞമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് അറിയിച്ചു.
എര്‍ത്ത് സയന്‍സ് മന്ത്രാലയത്തിന്റെ കീഴില്‍ പൃഥ്വിഭവനില്‍ നടന്ന മീറ്റിംഗിലാണ് തീരുമാനം. 1,500 ടണ്‍ മാലിന്യമാകും നീക്കുക.
കടല്‍ത്തീര സംരക്ഷണം, പ്രകൃതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് യജ്ഞം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സെപ്റ്റംബറിലെ മൂന്നാം ശനിയാഴ്ചയാണ് കടല്‍തീര ശുചീകരണ ദിനം . ജൂലൈ 3 മുതല്‍ സെപ്റ്റംബര്‍ 17 വരെയാകും ശുചീകരണം.
തീരപ്രദേശ ശുചീകരണ ക്യാമ്ബെയ്നുകളില്‍ വലിയ ക്യാമ്ബെയ്ന്‍ ആയി ഇതു മാറും. ‘സ്വച്ഛ്് സാഗാര്‍, സുരക്ഷിത് സാഗര്‍’ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കും. കോളേജുകള്‍, സര്‍വകലാശാലകള്‍, മറ്റു സ്ഥാപനങ്ങള്‍ വഴി സന്ദേശം ജനങ്ങളിലേക്ക് എത്തിക്കും. ആസാദി കാ അമൃത് മഹോല്‍സവിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ലോഗോയും ടാഗ് ലൈനും മന്ത്രി ചര്‍ച്ചയില്‍ പ്രദര്‍ശിപ്പിച്ചു. ഇത്രയധികം ആളുകളെ പങ്കെടുപ്പിക്കുന്ന ഇത്രയും ദൈര്‍ഘ്യമേറിയ കടല്‍തീര ശുചീകരണ പരിപാടി രാജ്യത്ത് ഒരു പക്ഷെ ആദ്യമായിട്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.