കേരള ന്യൂസ്
പാഠ്യപദ്ധതി പരിഷ്കരണം; സ്കൂളുകൾക്ക് റാങ്ക് വരുന്നു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സ്കൂളുകൾക്ക് മാനദണ്ഡങ്ങളും ഗ്രേഡിംഗും ഏർപ്പെടുത്തണമെന്ന് ശുപാർശ. കരട് സംസ്ഥാന സ്കൂൾ കരിക്കുലം പരിഷ്കരണ സമീപന രേഖയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഉന്നത നിലവാരമുള്ള സ്കൂളുകൾക്ക്, കോളേജുകൾക്ക് നൽകുന്ന അക്രഡിറ്റേഷന് സമാനമായ റാങ്കിങ്ങും ഇൻറേണൽ, എക്സ്റ്റേണൽ ഗ്രേഡുകൾ എന്നിവയും ഏർപ്പെടുത്തണം. ഡിജിറ്റൽ വിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത പഠനത്തിനും ഊന്നൽ നൽകുന്നതാണ് പുതിയ പാഠ്യപദ്ധതി. വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശിൽപശാല തിരുവനന്തപുരത്ത് ആരംഭിച്ചു.
പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും 2024 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രവിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് പരിഷ്കാരം. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നടപ്പാക്കുന്ന പഠന രീതി കേരളത്തിന് അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തും.