കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് സുരാജിന്റെ സുഹൃത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സുരാജിൻറെ ബിസിനസിനെ കുറിച്ചായിരുന്നു മൊഴിയെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസിൻ്റെ ഭാഗമായാണ് നടി കാവ്യ മാധവൻറെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടി വരികയെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഹാജരാകണമെന്ന പ്രകാരം നോട്ടീസ് നൽകാനാണ് തീരുമാനം. കാവ്യയുടെയും ദിലീപിൻറെയും സുഹൃത്തുക്കളായ സിനിമാ മേഖലയിൽ നിന്നുള്ള മൂന്ന് പേരുടെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. അവസാന ഘട്ടത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. കൊലപാതക ഗൂഢാലോചന കേസിൽ അന്വേഷണം പൂർത്തിയായതായാണ് സൂചന. കേസിൽ ദിലീപിൻറെ സഹോദരീ ഭർത്താവ് സുരാജിൻറെ സുഹൃത്തിൻറെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.