അനാരോഗ്യം; ലോക കേരളസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
തിരുവനന്തപുരം : ലോക കേരള സഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം ലോക കേരള സഭയിൽ വായിക്കും. നേരിയ പനിയും ശബ്ദതടസ്സവും കാരണം ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിരുന്നു. ലോക കേരള സഭയുടെ ഉദ്ഘാടനത്തിലും അദ്ദേഹം പങ്കെടുത്തില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹം ക്ലിഫ് ഹൗസിൽ വിശ്രമത്തിലാണ്.
ലോക കേരളസഭാ സമ്മേളനം ഇന്നും നാളെയുമായി നിയമസഭാ മന്ദിരത്തിൽ നടക്കും. 351 അംഗങ്ങളാണ് സഭയിലുള്ളത്. 169 നിലവിലെ നിയമസഭാംഗങ്ങളും പാർലമെൻറ് അംഗങ്ങളും 182 പ്രവാസികളും അടങ്ങുന്നതാണ് നിയമസഭ. പ്രവാസികളിൽ 104 പേർ ഇന്ത്യക്ക് പുറത്ത് നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 12 പേർ തിരിച്ചെത്തിയവരും 30 പേർ എമിനന്റ് പ്രവാസികളുമാണ്. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലകളിലെ പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്ന ക്ഷണിതാക്കളുടെ സംഘവും ഉണ്ടാകും.
യു.ഡി.എഫ് സഭയിൽ നിന്ന് വിട്ടുനിൽക്കും