ബഫർസോൺ സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവിനെതിരെ കാഞ്ചിയാർ SMYM പ്രതിഷേധിച്ചു
കാഞ്ചിയാർ: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് ( ആകാശദൂരം) ബഫർ സോണായി പ്രഖ്യാപിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് കാഞ്ചിയാർ എസ് എം വൈ എംന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. 2006 ൽ ഉണ്ടായ സുപ്രീം കോടതി വിധിക്കെതിരായി കോടതിയിൽ സത്യവാങ്മൂലം കൊടുക്കുവാൻ നിരവധി അവസരങ്ങളും സമയവും ഉണ്ടായിരിന്നിട്ടും കേരളത്തിലെ ജനസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന സത്യവാങ്മൂലം വേണ്ടത്ര ചർച്ചയും പഠനവും ഇല്ലാതെ നല്കിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് യോഗം വിലയിരുത്തി. പരിപാടികൾക്ക് എസ് എം വൈ എം യൂണിറ്റ് പ്രസിഡൻ്റ് സോണറ്റ് മുകളേൽ, സെക്രട്ടറി അലൻ കുന്നക്കാട്ട്, വൈസ് പ്രസിഡൻറ് ബിലിൻ്റാ പുളിമൂട്ടിൽ, രൂപത ജനറൽ സെക്രട്ടറി ഡിലൻ കോഴിമല, ഫൊറോന ജോയിൻ്റ് സെക്രട്ടറി അലൻ പടിഞ്ഞാറേക്കര, മുൻ എസ് എം വൈ എം രൂപത പ്രസിഡൻ്റ് ജോമോൻ പൊടിപാറ, ജോസ് പൂവത്തോലിൽ, ഫാദർ ജോസ് മാത്യു പറപ്പള്ളിൽ, ഫാദർ ജോം പാറക്കൽ എന്നിവർ നേതൃത്വം നൽകി..