ആരോഗ്യംപ്രധാന വാര്‍ത്തകള്‍
രക്തദാനദൗത്യവുമായി നടൻ കമൽഹാസൻ; രക്തം ദാനംചെയ്യാൻ കമൽസ് ബ്ലഡ് കമ്യൂൺ
ചെന്നൈ: നടൻ കമൽഹാസൻ രക്തദാന ദൗത്യവുമായി രംഗത്ത്. ആവശ്യമുള്ളവർക്ക് വേഗത്തിൽ രക്തം ദാനം ചെയ്യാൻ ബ്ലഡ് കമ്യൂൺ എന്ന സംരംഭത്തിന് കമൽ തുടക്കമിട്ടു. ചെന്നൈ ആൽവാർപേട്ടിലെ മക്കൾ നീതി മയ്യം ഓഫീസിൽ നടന്ന ചടങ്ങ് നടൻ ഉദ്ഘാടനം ചെയ്തു. ലോക രക്തദാന ദിനാഘോഷത്തിന് മുന്നോടിയായാണ് ഈ സംരംഭം.
ഡിജിറ്റൽ മാർഗങ്ങളിലൂടെ അതിവേഗ രക്തദാനമാണ് കമൽ ബ്ലഡ് കമ്യൂൺ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 40 വർഷമായി കമൽഹാസന്റെ ഫാൻസ് ക്ലബ്ബ് രക്തദാന സേവനം നടത്തുന്നുണ്ട്.
പുതിയ സംരംഭത്തിലൂടെ, ഇത് ക്രമീകരിക്കുകയാണ് ലക്ഷ്യം. ദാതാക്കളെ വേഗത്തിൽ ഒരുമിച്ച് കൊണ്ടുവരികയും ആവശ്യക്കാർക്ക് രക്തം എത്തിക്കുകയും ചെയ്യും.