കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍
ഭക്ഷ്യസുരക്ഷയില്‍ നമ്പര്‍ വണ്‍ തമിഴ്‌നാട്; ആറാം സ്ഥാനത്തേക്ക് കേരളം
ന്യൂഡല്‍ഹി: സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ തമിഴ്നാട് ഒന്നാമത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് 2021-22 ലെ പട്ടിക പുറത്തുവിട്ടിരുന്നു. ഏറ്റവും വലിയ 17 സംസ്ഥാനങ്ങളുടെ പട്ടികയിൽ 100 ൽ 82 പോയിന്റും തമിഴ്നാട് നേടി. കേരളം ആറാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 70 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്ന ഗുജറാത്ത് 77.5 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത് (70). ഹിമാചൽ പ്രദേശ് (65.5), പശ്ചിമബംഗാൾ (58.5), മധ്യപ്രദേശ് (58.5) എന്നിവയാണ് കേരളത്തേക്കാൾ മുന്നിലുള്ളത്.
ഏറ്റവും വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും താഴെയാണ് ആന്ധ്രാപ്രദേശ്. ഉത്തർ പ്രദേശ് (54.5) എട്ടാം സ്ഥാനത്താണ്.