കേരള ന്യൂസ്
കോൺഗ്രസ് ഓഫിസിന് നേരെ പേരാമ്പ്രയിൽ ബോംബേറ്; സംഭവം രാത്രിയിൽ
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. പേരാമ്പ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ഇന്നലെ രാത്രിയാണ് ബോംബേറുണ്ടായത്. സംഭവത്തിൽ ജനൽ ചില്ലുകളും വാതിലുകളും തകർന്നു.
ബോംബിന്റെ അവശിഷ്ടങ്ങൾ ഓഫീസിൽ നിന്ന് കണ്ടെത്തി. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇന്നലെ മുതൽ വടക്കൻ കേരളത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. രാത്രി വൈകിയാണ് പ്രാദേശിക പ്രതിഷേധം നടന്നത്. പലയിടത്തും ഫ്ലെക്സുകളും മറ്റും പൊളിക്കുന്ന സാഹചര്യമുണ്ടായി.