ജൂണ്‍ 14 ലോക രക്തദാന ദിനം
ലോകത്തെ മിക്ക രാജ്യങ്ങളിലെയും പൊതുജന ആരോഗ്യ പരിപാലന മേഖലയിൽ രക്തത്തിന്റെ ലഭ്യത കുറവ് നേരിടുന്നുണ്ട്. ആളുകൾ രക്തം ദാനം ചെയ്യാൻ മുന്നോട്ട് വരിക എന്നത് മാത്രമാണ് ഇതിന് പോംവഴി. കോവിഡ് 19 മഹാമാരിയുടെ ഈ കാലത്ത് വൈറസ് ബാധിച്ച രോഗികളെ മരണത്തിൽ നിന്നും രക്ഷിക്കാൻ പ്ലാസ്മ ദാനവും, രക്ത ദാനവും വലിയ പ്രാധാന്യം വഹിക്കുന്നു.രക്ത ദാനത്തിലൂടെ ഒരു ജീവൻ രക്ഷിക്കുന്നു എന്നത് പോലെ തന്നെ രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ സൽകർമ്മം കാരണമാകുന്നു.
18നും 65നും ഇടയിൽ പ്രായവും, കുറഞ്ഞത് 45 കിലോഗ്രാം ഭാരവും, ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്ന് മാസം കൂടുമ്പോള്‍ രക്ത ദാനം ചെയ്യാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നതിലൂടെ രക്ത ദാതാവിനും ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ രക്തദാനം ചെയ്യുന്നവരില്‍ കേവലം 6 ശതമാനം മാത്രമാണ് സ്ത്രീകള്‍. എന്നാൽ ഇന്ന് ധാരാളം പെണ്‍കുട്ടികളും രക്തദാനത്തിനായി മുന്നോട്ട് വരുന്നുണ്ട്.2005 ജൂൺ 14 നാണ് ലോക ആരോഗ്യ സംഘടന ആദ്യമായി ലോക രക്തദാന ദിനമായി ആചരിച്ചത്. പിന്നീട് അങ്ങോട്ട് എല്ലാ വർഷവും രക്തദാനത്തിന്റെ പ്രധാന്യം അറിയിച്ചും ലോകത്ത് എമ്പാടുമുള്ള രക്തദാനം ചെയ്യുന്നവർക്ക് നന്ദി പറഞ്ഞും ദിനം ആചരിച്ച് വരുന്നു. എല്ലാ കൂട്ടുകാരും രക്തദാനത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും 18 വയസ്സ് കഴിയുമ്പോൾ രക്തദാതാവായി മാറാൻ സന്നദ്ധരാവുകയും വേണം.” രക്തദാനം മഹാദാനം ” ….. ഇതു പോലുള്ള വാക്യങ്ങൾ കണ്ടെത്തി പോസ്റ്റർ തയ്യാറാക്കുകയും വേണം…