കേരള ന്യൂസ്
ഷാജ് കിരണിനും സ്വപ്ന സുരേഷിനുമെതിരെ നിയമ നടപടിയുമായി ബിലീവേഴ്സ് ചര്‍ച്ച്
തിരുവല്ല: ഷാജ് കിരണിനും സ്വപ്ന സുരേഷിനുമെതിരെ ബിലീവേഴ്സ് ചർച്ച് നിയമനടപടി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെയും കോടിയേരി ബാലകൃഷ്ണൻറെയും ഇടനിലക്കാരായാണ് ബിലീവേഴ്സ് ചർച്ച് പ്രവർത്തിക്കുന്നതെന്ന് സ്വപ്ന പുറത്തുവിട്ട ഷാജ് കിരണിൻറെ ശബ്ദരേഖയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ ബിലീവേഴ്സ് ചർച്ച് ഹർജി നൽകിയത്.
മാനനഷ്ടവും ക്രിമിനൽ ഗൂഡാലോചനയും ആരോപിച്ച് ഫാദർ സിജോ പന്തപ്പള്ളി തിരുവല്ല കോടതിയിലാണ് ഹർജി നൽകിയത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.