കേരള ന്യൂസ്
മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളിലും പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളിലും പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരാണ് മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ സമരക്കാരെ തള്ളിമാറ്റി.