ദിലീപിനെ വിദഗ്ധമായി കുരുക്കൊരുക്കാന്‍ ഒരുങ്ങി പൊലീസ്
എറണാകുളം : നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം തുടരന്വേഷണം ഊർജിതമാക്കി. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകളും തുടരന്വേഷണത്തിനായി പരിഗണിക്കും. കൊലപാതക ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെയും മറ്റ് പ്രതികളുടെയും ആറ് ഫോണുകൾ കോടതി വഴി അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.
വിവരങ്ങൾ നശിപ്പിച്ചെങ്കിലും പല സുപ്രധാന കാര്യങ്ങളും വീണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിലും ഈ തെളിവാണ് ഉപയോഗിക്കുന്നത്.
പ്രതിഭാഗം ഹാജരാക്കാത്ത രണ്ട് മൊബൈൽ ഫോണുകളുടെ മിറർ ഇമേജ് വഴിയുള്ള വിശദമായ ഫോറൻസിക് റിപ്പോർട്ടും ഇതിൽ ഉൾപ്പെടും. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ്, എന്നിവർ ഉപയോഗിച്ചിരുന്ന ഫോണുകളാണിവ. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.